Quantcast

സെമിനാറിൽ പങ്കെടുക്കുന്നതിൽ തീരുമാനം നാളെയെന്ന് കെ.വി തോമസ്; വരുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജൻ

ക്ഷണിച്ചത് സെമിനാറിലേക്കാണെന്നും പാർട്ടിയിലേക്കല്ലെന്നും എം.വി.ജയരാജൻ

MediaOne Logo

Web Desk

  • Published:

    6 April 2022 3:29 AM GMT

സെമിനാറിൽ പങ്കെടുക്കുന്നതിൽ തീരുമാനം നാളെയെന്ന് കെ.വി തോമസ്; വരുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജൻ
X

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന 23ാമത് പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി തോമസ് പങ്കെടുക്കാനുള്ള സാധ്യത തള്ളാതെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ.കെ വി തോമസ് വരുമെന്നാണ് പ്രതീക്ഷ. നേതാക്കളെ വിലക്കിയത്

കോൺഗ്രസിന്റെ തിരുമണ്ടൻ തീരുമാനമാണെന്നും എം.വി ജയരാജൻ പറഞ്ഞു. വിലക്കിൽ ഭാവിയിൽ കോൺഗ്രസിന് ദു:ഖിക്കേണ്ടിവരുമെന്നും ഇവരെ ക്ഷണിച്ചത് സെമിനാറിലേക്കാണെന്നും പാർട്ടിയിലേക്കല്ലെന്നും എം.വി.ജയരാജൻ പറഞ്ഞു.

കെ വി തോമസ് മാത്രമല്ല മറ്റ് പല നേതാക്കളും വരുമെന്നും കാത്തിരുന്ന് കാണാമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ പ്രതികരിച്ചു. അതേ സമയം ഇക്കാര്യത്തിൽ നാളെ പ്രതികരിക്കാമെന്ന് കെ.വി.തോമസ് അറിയിച്ചു. നാളെ 11 മണിക്ക് തോപ്പുംപടിയിലെ വീട്ടിലാണ് മാധ്യമങ്ങളെ കാണുന്നത്. പാർട്ടികോൺഗ്രസിൽ പങ്കെടുക്കുന്നതിന് രണ്ടാം തവണയും കെ.വി തോമസ് കത്തയിച്ചിരുന്നു. എന്നാൽ പങ്കെടുക്കേണ്ട എന്നതാണ് എ.ഐ.സി.സി നേതൃത്വം ആവർത്തിച്ച് കെ.വി തോമസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ രാവിലെയായിരുന്നു പാർട്ടികോൺഗ്രസിൽ 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിൽ .കെ വി തോമസ് സംസാരിക്കേണ്ടയിരുന്നത്. എന്നാൽ ഈ പരിപാടി മാറ്റി ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.കെ.വി.തോമസിനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും പിണറായി വിജയനുമാണ് സെമിനാറിൽ പങ്കെടുക്കുന്നത്. പാർട്ടികോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്ന ശശിതരൂർ എം.പി സെമിനാറിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

'പാർട്ടി നോക്കിയല്ല സിപിഎം തന്നെ സെമിനാറിലേക്ക് ക്ഷണിച്ചത് . ഈ വിഷയത്തിൽ തനിക്ക് കൂടുതൽ അറിവുള്ളത് കൊണ്ടാണ് അവർ ക്ഷണിച്ചതുമെന്നാണ് തോമസിന്റെ നിലപാട്. ഏതായാലും ഈ വിഷയത്തില്‍ കെ.വി.തോമസിന്‍റെ നിലപാട് നാളെ അദ്ദേഹം പ്രഖ്യാപിക്കും.ഇതിനെ ലംഘിച്ചുകൊണ്ട് കെ.വി.തോമസ് സെമിനാറിൽ പങ്കെടുക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.


TAGS :

Next Story