Quantcast

'നാമനിർദേശ പത്രികയിൽ വയസിലും പേരിലും കൃത്രിമം കാട്ടി'; പി.കെ ശശിക്കെതിരെ എൽഡിഎഫ്

ശശിക്കെതിരെ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-04 16:26:04.0

Published:

4 April 2026 9:52 PM IST

നാമനിർദേശ പത്രികയിൽ വയസിലും പേരിലും കൃത്രിമം കാട്ടി; പി.കെ ശശിക്കെതിരെ എൽഡിഎഫ്
X

ഒറ്റപ്പാലം: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ ശശി നാമനിർദേശക പത്രികയിൽ നൽകിയ പേരിലും, വയസിലും കൃത്രിമം കാട്ടിയതായി എൽഡിഎഫ്. പി.കെ ശശി പഠിച്ച കുലുക്കല്ലൂർ വിഎയുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ എന്നാണ്. പാസ്‌പോർട്ടിൽ അദ്ദേഹത്തിന്റെ പേര് ശശി എന്ന് മാത്രമാണ്.

പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമ പ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത് ചെയ്തതായി വിവരമില്ലെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. സ്‌കൂൾ സർട്ടിഫിക്കറ്റിലെ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നും പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

തന്റെ എസ്എസ്എൽസി ബുക്ക് അടക്കമുള്ള രേഖകളിൽ പി.കെ ശശി എന്നാണ് ഔദ്യോ​ഗിക പേര് എന്നാണ് ശശി പറയുന്നത്. നേരത്തെ ഷൊർണൂരിൽ എൽ‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും ഇതേ പേര് തന്നെയായിരുന്നുവെന്നും പി.കെ ശശി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ വിഷയം ഉന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതമായി മാത്രമാണെന്നും പി.കെ ശശി പറഞ്ഞു.

TAGS :

Next Story