പത്തനംതിട്ട നഗരസഭയിൽ കോൺഗ്രസിനെതിരെ ലീഗ് സ്ഥാനാർഥി
ലീഗിന്റെ സ്ഥാനാർഥിയെ യുഡിഎഫ് സ്ഥാനാർഥിയായി അംഗീകരിച്ചു കോൺഗ്രസ് പിൻവാങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യു ഡി എഫിൽ പൊട്ടിത്തെറി. കുലശേഖരപതി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ലീഗ് മത്സരിക്കും. എംഎഫ്എഫ് ജില്ലാ ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിലാണ് ലീഗ് സ്ഥാനാർഥി. ലീഗിന്റെ സ്ഥാനാർഥിയെ യു ഡി എഫ് സ്ഥാനാർഥിയായി അംഗീകരിച്ചു കോൺഗ്രസ് പിൻവാങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം . ഇല്ലെങ്കിൽ നഗരസഭയിൽ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടിലാണ് ലീഗ്. പ്രശ്ന പരിഹാരത്തിന് ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ടിട്ടുണ്ട്.
Next Story
Adjust Story Font
16

