Quantcast

ജലീൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് നിയമ വിദഗ്ധർ; വെട്ടിലായി സി.പി.എം

ജലീൽ പാർട്ടി അംഗമല്ലെന്നും അദ്ദേഹത്തിന്റെത് വ്യക്തിപരമായ നിലപാടാണെന്നും പറഞ്ഞ് വിവാദത്തിൽ നിന്ന് വഴിമാറി നടക്കാനാവും സി.പി.എം ശ്രമം

MediaOne Logo

Web Desk

  • Updated:

    2022-07-22 01:35:10.0

Published:

22 July 2022 12:52 AM GMT

ജലീൽ  പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് നിയമ വിദഗ്ധർ; വെട്ടിലായി സി.പി.എം
X

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിനെതിരെ മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കെ.ടി ജലീൽ യു.എ.ഇ കോൺസലേറ്റിന് കത്തെഴുതിയത് സി.പി.എമ്മിനെയും സർക്കാരിനേയും വെട്ടിലാക്കി. ജലീലിനെ നേരിട്ട് ന്യായീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം.

പ്രോട്ടോകോൾ ലംഘനം സമ്മതിച്ചതോടെ നിയമ വിരുദ്ധമായ നടപടിയാണ് ജലീൽ ചെയ്തതെന്ന് നിയമ വിദഗ്ധരും വിലയിരുത്തി. കത്തയക്കുന്ന സമയത്ത് ജലീൽ മന്ത്രിയാണ്. അതിനാൽ എത്ര സുഹൃത്തായാലും അനുമതിയില്ലാതെ വിദേശ രാജ്യത്തിന്റെ കോൺസലേറ്റിലേക്ക് കത്തയക്കാനാവില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടി കാട്ടി.

പ്രോട്ടോകോൾ ലംഘനം ജലീൽ സമ്മതിച്ചതോടെ പ്രതിപക്ഷ നേതാക്കൾ കോൺസലേറ്റിൽ പോയതും മറ്റും ഉയർത്തി കാട്ടി സി.പി.എമ്മിനും സർക്കാരിനും ഇക്കാര്യത്തിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാനാവും. പക്ഷേ മാധ്യമ സ്വാതന്ത്രത്തിനെതിരായ ജലീലിന്റെ നടപടിയെ ആശയപരമായി പിന്തുണയ്ക്കാൻ സി.പി.എമ്മിന് കഴിയില്ല. ജലീൽ പാർട്ടി അംഗമല്ലെന്നും അദ്ദേഹത്തിന്റെത് വ്യക്തിപരമായ നിലപാടാണെന്നും പറഞ്ഞ് വിവാദത്തിൽ നിന്ന് വഴിമാറി നടക്കാനാവും സി.പി.എം ശ്രമം.

ഇതിനിടയിൽ മാധ്യമത്തിന് വിലക്ക് ഏർപ്പെടുത്താൻ ഇടപെട്ട ജലീലിനെ അഭിനന്ദിച്ച് പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ രംഗത്ത് എത്തി.

TAGS :

Next Story