Quantcast

കണ്ണൂരിലെ ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    5 Jun 2023 7:14 PM IST

15 years old girl murder up
X

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ജിന്റോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഇപ്പോൾ അറസ്റ്റിലായവർ നേരത്തെയും നിരവധി കേസുകളിൽ പ്രതികളായിട്ടുണ്ട്. ജിന്റോ ലോറിയിൽ കിടുന്നുറങ്ങുന്നതിനിടെ പ്രതികൾ മോഷണത്തിന് ശ്രമിച്ചു. പ്രതിരോധിച്ചപ്പോൾ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

TAGS :

Next Story