Quantcast

മാധ്യമം എജുകഫെ: വിജ്ഞാനത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കാൻ പ്രമുഖരെത്തുന്നു

മലപ്പുറം, കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിങ്ങനെ നാലുവേദികൾ

MediaOne Logo

Web Desk

  • Updated:

    2023-04-12 13:25:37.0

Published:

12 April 2023 1:21 PM GMT

മാധ്യമം എജുകഫെ: വിജ്ഞാനത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കാൻ പ്രമുഖരെത്തുന്നു
X

കോഴിക്കോട്: മാധ്യമം എജുകഫെ-എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവലിന്റെ പുതിയ സീസണിന് പ്രമുഖരെത്തുന്നു. ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയെന്ന് ഖ്യാദി നേടിയ എജുകഫെ കൂടുതൽ പുതുമകളോടെയാണ് ഇത്തവണ കേരളത്തിലെത്തുന്നത്. നാല് വേദികളിലാണ് എജുകഫെ- ആഗോള വിദ്യാഭ്യാസമേള ഈ സീസണിൽ നടക്കുക. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് എജു​കഫെയുടെ ലക്ഷ്യം. മലപ്പുറത്ത് കോട്ടക്കൽ രാജാസ് ​സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26, 27 തീയതികളിലും കോഴിക്കോട്ട് ബീച്ചിന് സമീപം ഇന്റസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തീയതികളിലുമാണ് ഫെസ്റ്റ്. മേയ് 8, 9 തീയതികളിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപവും മേയ് 11, 12 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിലും എജുകഫെ അരങ്ങേറും.

മലപ്പുറത്ത് വിജ്ഞാനത്തിന്റെ വിസ്മയക്കാഴ്ചകളുമായി മെന്റലിസ്റ്റ് ആദിയും ഇന്ററാക്ടീവ് മാജിക് എക്സ്പർട്ടും കരിയർ മോട്ടിവേറ്ററുമായ രാജമൂർത്തിയുമെത്തും. ഇവരെക്കൂടാതെ ഇന്റർനാഷണൽ കരിയർ കൗൺസിലറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ഡോ. സുലൈമാൻ മേലപ്പത്തൂർ, മഹ്റൂഫ് സി.എം, ചാറ്റ് ജി.പി.ടി അടക്കമുള്ള പുത്തൻ കോഴ്സുകളെ പരിചയപ്പെടുത്താൻ എഡാപ്റ്റ് സി.ഇ.ഒ ഉമർ അബ്ദുസ്സലാം, മാധ്യമലോകത്തെ വിശേഷങ്ങളും പുത്തൻ സാധ്യതകളും പരിചയപ്പെടുത്താൻ മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിയിൽ വിദ്യാർഥികളുമായി സംവദിക്കും.

കോഴിക്കോട്ട് എ.പി.എം. മുഹമ്മദ് ഹാനിഷ് ഐ.എ.എസും മെന്റലിസ്റ്റ് ആദിയും വിദ്യാർഥികളുമായി സംവദിക്കും. രാജമൂർത്തി, ഡോ. മാണി പോൾ, ഡോ. സുലൈമാൻ മേലപ്പത്തൂർ, മഹ്റൂഫ് സി.എം, ഉമർ അബ്ദുസ്സലാം, നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിയിൽ വിദ്യാർഥികളുമായി സംവദിക്കും.

കൊച്ചിയിൽ ജി.എസ്. പ്രദീപും മെന്റലിസ്റ്റ് ആദിയുമെത്തും. കൂടാതെ രാജമൂർത്തി, ഡോ. മാണി പോൾ, മനശാസ്ത്ര വിദഗ്ധയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം, ഉമർ അബ്ദുസ്സലാം തുടങ്ങി നിരവധി പ്രമുഖരുണ്ടാകും.

കണ്ണൂരിൽ ജാലവിദ്യകൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയും സ്നേഹംകൊണ്ട് അത്ഭുത​പ്പെടുത്തുകയും ചെയ്ത ഗോപിനാഥ് മുതുകാടും ജി.എസ്. പ്രദീപും വിദ്യാർഥികളുമായി സംവദിക്കും. ഇവരെക്കൂടാതെ ഡോ. മാണി പോൾ, ഉമർ അബ്ദുസ്സലാം തുടങ്ങി നിരവധി പ്രമുഖർ കണ്ണൂർ എജുകഫെ വേദിയിലുണ്ടാകും.

എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. മലപ്പുറത്ത് കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26, 27 തീയതികളിലും കോഴിക്കോട് ബീച്ചിന് സമീപം ഇന്റസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തീയതികളിലുമാവും എജുകഫെ. മേയ് 8, 9 തീയതികളിൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് സമീപവും മേയ് 11, 12 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിലും വിദ്യാഭ്യാസമേള അരങ്ങേറും. എജുകഫെ 2023 പുതിയ സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, നാലുവേദികളിൽനിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് വീതം 20 പേർക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. കൂടാതെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളും എജുകഫെയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ​​ങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും. സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക് തുടങ്ങിവയാണ് എജുകഫെയുടെ പ്രധാന പ്രത്യേകത. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.

നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9645007172 എന്ന നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ്ങിനായി 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലും ബന്ധപ്പെടാം.

TAGS :

Next Story