Quantcast

പോക്‌സോ കേസ് പ്രതി കെ.വി ശശികുമാറിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം

പീഡന പരാതിയെ തുടർന്ന് മുൻ മലപ്പുറം നഗരസഭാംഗം കെ വി ശശികുമാറിനെ സി.പി.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു

MediaOne Logo

Web Desk

  • Published:

    12 May 2022 10:15 AM GMT

പോക്‌സോ കേസ് പ്രതി കെ.വി ശശികുമാറിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം
X

മലപ്പുറം: പോക്‌സോ കേസ് പ്രതി കെ.വി ശശികുമാറിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം. മഹിളാ കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മുൻ സിപിഎം നഗരസഭ അംഗം കൂടിയായ കെ.അ വി ശശികുമാർ ഒളിവിലാണ്.അതേസമയം,പീഡന പരാതിയെ തുടർന്ന് മുൻ മലപ്പുറം നഗരസഭാംഗം കെ വി ശശികുമാറിനെ സി.പി.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് നീക്കം ചെയ്തത്. സി.പി.എം ജില്ലാ കമ്മറ്റിയുടേതാണ് നടപടി. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമാണ് കെ വി ശശികുമാർ.

ശശികുമാർ എയ്ഡഡ് സ്‌കൂൾ അധ്യാപകനായിരുന്നു. കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിന് ശേഷം അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് ആദ്യ ആരോപണം ഉയർന്നത്. തുടർന്ന് സമാന രീതിയിൽ അതിക്രമം നേരിട്ട വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ലൈംഗികാതിക്രമം നേരിട്ട വിദ്യാർഥിനികൾ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.

നേരത്തെ സ്‌കൂൾ അധികൃതരോട് ചില വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി ഉന്നയിച്ചപ്പോൾ അവഗണിച്ചെന്ന് സ്‌കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നപ്പോൾ ശശികുമാർ ആത്മഹത്യാശ്രമം നടത്തിയിരുന്നു. നഗരസഭാ കൌൺസിലർ സ്ഥാനം ശശികുമാർ രാജിവെച്ചു.

TAGS :

Next Story