Quantcast

ഭരണത്തുടർച്ചക്ക് അഭിനന്ദനവുമായി മമ്മൂട്ടി

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ. പിണറായി വിജയന് കൈകൊടുക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

MediaOne Logo

Web Desk

  • Updated:

    2021-05-03 07:11:34.0

Published:

3 May 2021 12:39 PM IST

ഭരണത്തുടർച്ചക്ക് അഭിനന്ദനവുമായി മമ്മൂട്ടി
X

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായും നടന്‍ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ. പിണറായി വിജയന് കൈകൊടുക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ'- എന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എൽ.ഡി.എഫ് തരംഗമായിരുന്നു. എറണാകുളം, മലപ്പുറം ജില്ലകളിലൊഴിച്ച് മറ്റെല്ലായിടത്തും ആധിപത്യം പുലർത്തിയ എൽ.ഡി.എഫ് ആദ്യമായി 99 സീറ്റ് നേടി ചരിത്രം കുറിക്കുകയായിരുന്നു. ഇടത് മുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാവുന്നതും ചരിത്രത്തിൽ ഇതാദ്യമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മികച്ച പ്രകടനമാണ് എൽഡിഎഫ് കാഴ്ചവെച്ചത്.

TAGS :

Next Story