Quantcast

14കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം; നഴ്സായ യുവാവ് അറസ്റ്റിൽ

വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് പ്രതി.

MediaOne Logo

Web Desk

  • Updated:

    2023-05-22 11:30:46.0

Published:

22 May 2023 3:52 PM IST

man arrested for sexual assault minor boy in thiruvananthapuram
X

തിരുവനന്തപുരം:‌ ആറ്റിങ്ങലില്‍ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പാറക്കുളത്തിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്ത് ലയസിനെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

14 വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയാണ് ഇയാള്‍ പോയി ലൈംഗികാതിക്രമം കാട്ടിയത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ പ്രതി കഴിഞ്ഞ 12ന് 12.30 മണിയോടു കൂടി സ്കൂളിൽ നിന്നും സ്കൂൾ യൂണിഫോം വാങ്ങി ഇറങ്ങിയ കുട്ടിയെ മോട്ടോർ സൈക്കിളിൽ നിർബന്ധിച്ച് കയറ്റി പാറക്കുളത്തിൽ എത്തിച്ചശേഷമാണ് പീ‍ഡിപ്പിച്ചത്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

TAGS :

Next Story