Quantcast

'ചാരിറ്റി കള്ളൻ' പിടിയിൽ ;ഹോട്ടലുകളിൽ നിന്ന് ചാരിറ്റി ബോക്സ് മോഷ്ടിക്കുന്ന സന്തോഷ് കുമാറാണ് പിടിയിലായത്

മോഷണം നടത്തിയ ഹോട്ടലുകളുടെ പേരും പ്രതി എഴുതി സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ കയറിയ കടയിൽ വീണ്ടും കയറാതിരിക്കാനാണ് ഹോട്ടലുകളുടെ പേര് എഴുതി സൂക്ഷിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-13 10:50:13.0

Published:

13 Oct 2025 4:18 PM IST

ചാരിറ്റി കള്ളൻ പിടിയിൽ ;ഹോട്ടലുകളിൽ നിന്ന് ചാരിറ്റി ബോക്സ് മോഷ്ടിക്കുന്ന സന്തോഷ് കുമാറാണ് പിടിയിലായത്
X

കോഴിക്കോട്: ഹോട്ടലുകളിൽ നിന്ന് ചാരിറ്റി ബോക്സ് മോഷ്ടിക്കുന്ന ആൾ പിടിയിൽ. തൃശൂർ ചാഴൂർ സ്വദേശി സന്തോഷ് കുമാറിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് അരീക്കാടുള്ള ഹോട്ടലിൽ നിന്ന് മോഷ്ടിച്ച കേസിൽ ആണ് അറസ്റ്റ്. പ്രതി ഹോട്ടലുകളിൽ നിന്ന് ചാരിറ്റി ബോക്സ് മോഷ്ടിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഇത് വരെ 48 ഹോട്ടലുകളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മോഷണം നടത്തിയ ഹോട്ടലുകളുടെ പേരും പ്രതി എഴുതി സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ കയറിയ കടയിൽ വീണ്ടും കയറാതിരിക്കാനാണ് ഇത്തരത്തിൽ ഹോട്ടലുകളുടെ പേര് എഴുതി സൂക്ഷിക്കുന്നത്.

TAGS :

Next Story