Quantcast

തൃശൂരിൽ ഗൃഹനാഥൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

ചിറക്കേക്കോട് സ്വദേശി ജോജി (40), ജോജിയുടെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    14 Sept 2023 12:32 PM IST

Man killed sons Family
X

തൃശൂർ: ചിറക്കേക്കോട് ഗൃഹനാഥൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), ജോജിയുടെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെ ഇവർ കിടക്കുന്ന റൂമിലെത്തിയ പിതാവ് ജോൺസൺ ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ വിഷം കഴിച്ച ജോൺസണും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭാര്യയെ മുറിയിലാക്കി വാതിലടച്ച ശേഷമായിരുന്നു ജോൺസൺ മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

TAGS :

Next Story