Quantcast

'തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം സിഎംആർഎല്ലിന് വേണ്ടി';ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

90 കോടി രൂപ ഇതുവരെ വിവിധ ആളുകൾക്കായി സി.എം.ആർ.എൽ കമ്പനി നൽകിയെന്നും ഇതിൽ ഭൂരിഭാഗവും നൽകിയത് പിണറായി വിജയനാണെന്നും കുഴൽനാടൻ

MediaOne Logo

Web Desk

  • Updated:

    2023-12-14 18:00:09.0

Published:

14 Dec 2023 4:03 PM GMT

Mathew kuzhalnadan against Pinarayi Vijayan and Veena
X

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ചെയ്യാനുള്ള അനുമതി സിഎംആർഎൽ കമ്പനിക്ക് സർക്കാർ നൽകിയെന്നും സി.എം.ആർ.എൽ കമ്പനി വീണയ്ക്ക് നൽകിയ 1.72 കോടി രൂപയുടെ മാസപ്പടിക്ക് പകരമാണിതെന്നുമാണ് കുഴൽനാടന്റെ ആരോപണം. പരാതിയുമായി കോടതിയിൽ പോകുമെന്നും കുഴൽനാടൻ വ്യക്തമാക്കി....

സി.എം.ആർ.എൽ കമ്പനി വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് നൽകിയ മാസപ്പടി എന്ത് സേവനത്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് താൻ നൽകാൻ പോകുന്നതെന്ന് പറഞ്ഞാണ് മാത്യു ആരോപണമുന്നയിച്ചത്.. സഹായത്തിനായി ഗ്രാഫിക് പ്രസന്റേഷനുമുണ്ടായിരുന്നു. 90 കോടി രൂപ ഇതുവരെ വിവിധ ആളുകൾക്കായി സി.എം.ആർ.എൽ കമ്പനി നൽകിയെന്നും ഇതിൽ ഭൂരിഭാഗവും നൽകിയത് പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.

കൊല്ലം മെറ്റീരിയൽ, അഥവാ കൊല്ലം തീരത്തുള്ള കരിമണലിൽ സി.എം.ആർ.എല്ലിന് ഏറെക്കാലമായി താത്പര്യം ഉണ്ടായിരുന്നു. അത് ഖനനം ചെയ്‌തെടുക്കുന്നതിന് വേണ്ടിയായിരുന്നു പണം നൽകിയത്. 2018-ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഖനനത്തിനുള്ള തീരുമാനമെടുത്തത്. അടുത്ത വർഷം ഉത്തരവിറങ്ങുകയും ചെയ്തു. 90 ദിവസത്തേക്കുള്ള ഈ ഉത്തരവ് വെച്ചാണ് കഴിഞ്ഞ മൂന്ന് വർഷമായി ഖനനം നടക്കുന്നത് മാത്യു ആരോപിച്ചു.

വിജിലൻസ് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നും ആ പരാതിയിൽ താൻ കോടതിയിലേക്ക് പോകുകയാണെന്നും മാത്യു വ്യക്തമാക്കി. താൻ മുന്നോട്ട് വെച്ച കാൽ പിന്നോട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.

TAGS :

Next Story