Quantcast

കോട്ടയത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; കാറിനുള്ളിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു

മാണി സി കാപ്പൻ എം എൽ എയുടെ ഡ്രൈവർ രാഹുൽ ആണ് പുലർച്ചെ ഉണ്ടായ അപകടത്തിൽ മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-12-24 17:47:29.0

Published:

24 Dec 2022 5:19 PM GMT

കോട്ടയത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; കാറിനുള്ളിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു
X

കോട്ടയം; കോട്ടയം പട്ടിത്താനം ബൈപാസിൽ യുവാവിന്റെ മരണത്തിന് ഇടയായ വാഹന അപകടത്തിൽ വഴിത്തിരിവ്. അപകടത്തിൽ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്ന് എംഡി എം എ കണ്ടെടുത്തു. 5 മില്ലിഗ്രാം എംഡി എം എ യാണ് കണ്ടെടുത്തത്.

മാണി സി കാപ്പൻ എംഎൽഎയുടെ ഡ്രൈവർ രാഹുൽ ആണ് പുലർച്ചെ 12.30 ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

TAGS :

Next Story