വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ്; ഡിഎംഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കുടുംബം
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ബിസ്മിറിന് പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സ പിഴവ് ആരോപണത്തിൽ ഡിഎംഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കുടുംബം. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ബിസ്മിറിന് പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് പരാതി.
ആവി പിടിക്കാൻ നിരന്തരം ആവശ്യപ്പെട്ടപ്പോൾ മാത്രം മരുന്നില്ലാതെ ആവി പിടിപ്പിച്ചു. ഓക്സിജൻ നൽകിയതും നിർബന്ധിച്ചതിനാൽ. ആംബുലൻസിലേക്ക് കയറ്റിയപ്പോൾ ബിസ്മിറിൻ്റെ ആരോഗ്യനില വഷളായി. സിപിആർ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അത് കേട്ടില്ല. പിന്നീട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ സിപിആർ നൽകിയോ എന്ന് ഡോക്ടർമാർ ചോദിച്ചെന്നും പരാതിയിൽ. വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ബിസ്മിറിൻ്റെ കുടുംബം.
എന്നാൽ, ചികിത്സാപ്പിഴവ് ആരോപണം നിഷേധിച്ച് വിളപ്പിൽ ശാല മെഡിക്കൽ ഓഫീസർ രംഗത്തെത്തി. ബിസ്മിറിനെ ചികിത്സിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.എൽ.രമ മീഡിയവണിനോട് പറഞ്ഞു.
19 -ാം തിയതി പുലർച്ചെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ബിസ്മിറിന് ഓക്സിജൻ വെന്‍റിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകി. 16-ാം തിയതി ഇയാൾ ശ്വാസ തടസത്തെതുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നെന്നും ഫിസിഷ്യനെ കാണിക്കാൻ ഡോക്ടർ അന്നു തന്നെ നിർദേശം നൽകിയിരുന്നെന്നും ഡോ എൽ രമ മീഡിയവണിനോട് പറഞ്ഞു. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പ് ഡയക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

