Quantcast

'മന്ത്രി ആർ. ബിന്ദുവിനെ പുറത്താക്കണം'; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

മന്ത്രിയുടെ ഇടപെടൽ സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതവുമാണെന്നും വി.ഡി.സതീശൻ കത്തിൽ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    4 Dec 2023 8:31 AM GMT

Minister R. Bindu , Opposition leader, letter to Chief Minister, latest malayalam news, മന്ത്രി ആർ.ബിന്ദു, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്ക് കത്ത്,
X

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. കണ്ണൂർ സർവകലാശാല വി.സി. പുനർനിയമനത്തിൽ ആർ.ബിന്ദു അനധികൃത ഇടപെടൽ നടത്തിയെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്. മന്ത്രിയുടെ ഇടപെടൽ സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതവുമാണെന്നും വി.ഡി.സതീശൻ കത്തിൽ ആരോപിച്ചു.


കേരളനിയമ സഭ പാസാക്കിയ നിയമത്തിൽ വി.സി നിയമനത്തിൽ പ്രോചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതിനാൽ തന്നെ വി.സി നിയമനത്തിലുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു മന്ത്രി നിയമവിരുദ്ധമായി ഇടപെട്ടത് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ആർ.ബിന്ദുവിന് തൽസ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ് അതിനാൽ ബിന്ദുവിനെ സഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നാണ് പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടത്.



TAGS :

Next Story