Quantcast

'എന്തിനാണ് ഇത്ര വെപ്രാളം?'; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    17 Aug 2024 1:21 PM IST

Minister Saji Cherian about Hema committee report
X

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഇന്ന് പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. സ്‌റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. പുറത്തുവിടണമെന്നാണ് സർക്കാർ നിലപാട്. അതേസമയം റിപ്പോർട്ടിന്റെ കാര്യത്തിൽ എന്തിനാണ് ഇത്ര വെപ്രാളമെന്നും മന്ത്രി ചോദിച്ചു. കോടതി പറഞ്ഞ സമയത്ത് റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്നാണ് നേരത്തെ അറിഞ്ഞിരുന്നത്. എന്നാൽ നടി രഞ്ജിനി കോടതിയെ സമീപിച്ച സാഹചര്യത്തിൽ റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നു. കമ്മിറ്റിക്ക് മൊഴി കൊടുത്ത ആളായതിനാൽ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് അത് പരിശോധിക്കാൻ അനുവദിക്കണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

TAGS :

Next Story