Quantcast

'മാർച്ച് 31നകം മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂർത്തിയാക്കണം': അന്ത്യശാസനവുമായി മന്ത്രി സജി ചെറിയാൻ

ഡ്രഡ്ജിങിന് വേഗം പോരെന്നു അദാനി ഗ്രൂപ്പുമായുള്ള അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-01-04 03:07:29.0

Published:

4 Jan 2024 3:04 AM GMT

Saji Cheriyan
X

തിരുവനന്തപുരം: മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂർത്തിയാക്കുന്നതിൽ അദാനി ഗ്രൂപ്പിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അന്ത്യശാസനം. ഡ്രഡ്ജിങ് മാർച്ച് 31നകം പൂർത്തിയാക്കാന്‍ മന്ത്രിയാവശ്യപ്പെട്ടു.

ഡ്രഡ്ജിങിനു വേഗം പോരെന്നു അദാനി ഗ്രൂപ്പുമായുള്ള അവലോകന യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു. മുതലപ്പൊഴിയിലെ കല്ല് നീക്കാനുള്ള അദാനി ഗ്രൂപ്പിന്റെ കരാർ പുനഃസ്ഥാപിക്കില്ല, ഓരോ ആഴ്ചയും പ്രവർത്തന പുരോഗതി വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

അതേസമയം കല്ല് കൊണ്ടുപോകാനായി പൊളിച്ച പുലിമുട്ട് പുനഃസ്ഥാപിക്കാൻ ഫിഷറീസ് വകുപ്പിൽ ധാരണയായി. ഡ്ര​ഡ്ജ് ചെ​യ്യു​ന്ന​തി​നാ​യി ദൈ​ർ​ഘ്യ​മേ​റി​യ എ​ക്​​സ്ക​വേ​റ്റ​ർ, ര​ണ്ടു രീ​തി​യി​ലു​ള്ള ബാ​ർ​ജു​ക​ൾ എ​ന്നി​വ മു​ത​ല​പ്പൊ​ഴി​യി​ൽ കഴിഞ്ഞ മാസം എത്തിച്ചിരുന്നു. മ​ത്സ്യ യാ​ന​ങ്ങ​ൾ​ക്ക് ക​ട​ലി​ൽ പോ​യി വ​രു​ന്ന​തി​ന്​ ത​ട​സ്സം ഉ​ണ്ടാ​ക്കാ​ത്ത വി​ധ​ത്തി​ൽ ആ​ണ് ഡ്ര​ഡ്ജി​ങ്​ ജോ​ലി​ക​ൾ ക്ര​മീ​ക​രി​ച്ചിരിക്കുന്നത്.

Watch Video Story


TAGS :

Next Story