Quantcast

മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ജാർഖണ്ഡ് സ്വദേശിക്കായി തെരച്ചിൽ

വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    1 Jan 2024 9:09 AM GMT

മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ജാർഖണ്ഡ് സ്വദേശിക്കായി തെരച്ചിൽ
X

ഇടുക്കി: ഇടുക്കി മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചതായി പരാതി. എസ്റ്റേറ്റ് മേഖലയിലെ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ ജാർഖണ്ഡ് സ്വദേശി സെലനായി പൊലീസ് അന്വേഷണം ആരംഭിച്ചു

മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടിയും ഇതരസംസ്ഥാനക്കാരിയാണ്. പെൺകുട്ടിക്ക് ശാരീരികാസ്വസ്ഥതകളുണ്ടായതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് മൂന്നാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

TAGS :

Next Story