ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് കൂടുതൽ മലയാളികൾ മടങ്ങിയെത്തി
ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി മൂന്ന് വിമാനങ്ങളും ഇന്ന് ഡൽഹിയിലെത്തും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് കൂടുതൽ മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി. പുലർച്ചെയുള്ള വിമാനത്തിൽ 14 മലയാളികളാണ് മടങ്ങിയെത്തിയത്. ഇതിൽ 12 പേർ വിദ്യാർഥികളാണ്. രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി മൂന്ന് വിമാനങ്ങളും ഇന്ന് ഡൽഹിയിലെത്തും. ഇതിൽ രണ്ട് മലയാളികളുണ്ട് എന്നാണ് വിവരം. രാജ്യത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. ഇതിനോടകം 20 ഓളം മലയാളികളാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
Next Story
Adjust Story Font
16

