കോട്ടയത്ത് അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ചു
അയർക്കുന്നം- ഏറ്റുമാനൂർ റൂട്ടിൽ കണ്ടൻചിറയ്ക്ക് സമീപമുള്ള കടവിലാണ് ഇവർ ആറ്റിലേക്ക് ചാടിയത്.

കോട്ടയം: ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി ജിസ്‌മോൾ, മക്കളായ നേഹ (4 ), നോറ (1) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷമാണ് സംഭവം.
അയർക്കുന്നം- ഏറ്റുമാനൂർ റൂട്ടിൽ കണ്ടൻചിറയ്ക്ക് സമീപമുള്ള കടവിലാണ് ഇവർ ആറ്റിലേക്ക് ചാടിയത്. ചാടുന്നതു കണ്ട നാട്ടുകാർ ഉടൻ ഫയർ ഫോഴ്‌സിനനെ വിവരമറിയിച്ചു. ഫയർ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് ഇവരെ പുറത്തെടുത്ത് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടുംബപ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. ജിസ്‌മോൾ നേരത്തെ മുത്തോലി പഞ്ചായത്തിലെ മുൻ കോൺഗ്രസ് അംഗവും ഒരു വർഷത്തോളം പ്രസിഡന്റുമായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു.
ജിസ്മോൾ സ്‌കൂട്ടറിൽ എത്തി മക്കളുമായി പുഴയിലേക്ക് ചാടുകയായിരുന്നു. വാഹന നമ്പർ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. മരിച്ചവരുടെ മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Adjust Story Font
16

