Quantcast

സിദ്ധാര്‍ഥന്റെ മരണം: വയനാട് വെറ്റിനറി സര്‍വകലാശാലാ മാര്‍ച്ചില്‍ സംഘര്‍ഷം

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2024-03-05 00:52:13.0

Published:

4 March 2024 8:05 AM GMT

Student union protest wayanad
X


വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകള്‍ നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസുക്കാര്‍ വളഞ്ഞിട്ട് തല്ലി.

പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ മുകളില്‍ കയറുകയും ബാരിക്കേഡ് ചാടിക്കടക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് ജല പീരംഗി പ്രയോഗിച്ചു. സര്‍വകലാശാലയില്‍ വലിയൊരു പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. എം.എസ്.എഫ് ആണ് ആദ്യം മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് മറ്റ് സംഘടനകളുടെ മാര്‍ച്ച് നടക്കുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മൂന്ന് തവണയാണ് കണ്ണീർ വാതകം പ്രയോഗിച്ചത് .

സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസി. നിയാസ് കോഡൂരിനും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.

കേരളമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടുള്ള സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നിരാഹാര സമരമടക്കം നടത്തുന്നുണ്ട്. സിദ്ധാര്‍ഥന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതില്‍ വന്‍ പ്രതിഷേധം യുവജന സംഘനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

TAGS :

Next Story