Quantcast

'അന്ന് മമ്മൂട്ടി പറഞ്ഞത് ശരി, ഗുജറാത്തിൽ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നുവെങ്കിൽ': ഓർമിപ്പിച്ച് മുകേഷ്

'ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നുവെങ്കില്‍ ഗോധ്ര സംഭവം നടക്കില്ലെന്ന് മമ്മൂട്ടി പണ്ട് പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ വിമര്‍ശിച്ചു. ഇന്ന് അത് നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്'

MediaOne Logo

Web Desk

  • Published:

    26 Jun 2021 1:52 PM GMT

അന്ന് മമ്മൂട്ടി പറഞ്ഞത് ശരി, ഗുജറാത്തിൽ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നുവെങ്കിൽ: ഓർമിപ്പിച്ച് മുകേഷ്
X

സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഡി.വൈ.എഫ്ഐ എന്ന സംഘടനയ്ക്ക് സാധിക്കുമെന്ന് മുകേഷ് എംഎൽഎ. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ ക്യാമ്പയിനിലായിരുന്നു മുകേഷ് ഇക്കാര്യം പറഞ്ഞത്.

ഗുജറാത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ പഴയ ഒരു പ്രസ്താവന ഇപ്പോൾ സത്യമാണെന്ന് ജനം തിരിച്ചറിയുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വിവാദത്തിന് കാരണമായൊരു പ്രസ്താവന പണ്ട്, മമ്മൂട്ടി നടത്തിയിരുന്നു. ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നുവെങ്കില്‍ ഗോധ്ര സംഭവം നടക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എന്നാൽ അന്നെല്ലാവരും അദ്ദേഹത്തെ വിമർശിച്ചു. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ് മുകേഷ് പറഞ്ഞു. സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകള്‍ പിഴുത് എറിയുന്നതില്‍ ഡിവൈഎഫ്‌ഐക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും മുകേഷ് പറഞ്ഞു.

TAGS :

Next Story