Quantcast

'പലതവണ പറഞ്ഞതാണ്; വാക്കുകൾ സൂക്ഷിച്ചുവേണം'-സുധാകരന്റെ അധിക്ഷേപത്തിൽ സലാം

ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിൽ തന്നെയാണുള്ളത്. അത് സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം.കെ മുനീര്‍

MediaOne Logo

Web Desk

  • Updated:

    2023-11-03 07:56:22.0

Published:

3 Nov 2023 6:43 AM GMT

Muslim League criticizes KPCC President K Sudhakaran,
X

കെ. സുധാകരന്‍, പി.എം.എ സലാം

മലപ്പുറം: ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ അധിക്ഷേപത്തെ വിമർശിച്ച് മുസ്‌ലിം ലീഗ്. ഉന്നതസ്ഥാനത്തിരിക്കുന്നവർ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. പലതവണ തങ്ങൾ ഇക്കാര്യം പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ഫലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ.ടിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു സുധാകരന്റെ അധിക്ഷേപകരമായ പരാമർശം. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്നു കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു വിവാദ പരാമർശം. സുധാകരൻ എന്ത് ഉദ്ദേശ്യത്തിലാണ് ഇതു പറഞ്ഞതെന്ന് അറിയില്ലെന്ന് പി.എം.എ സലാം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം നാളത്തെ ലീഗ് യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുധാകരൻ മാത്രമല്ല, ആരായാലും ഒരു മനുഷ്യനാണെങ്കിൽ ഉപയോഗിക്കേണ്ട വാക്കുകളുണ്ട്. പ്രത്യേകിച്ച് ഉന്നതസ്ഥാനത്തിരിക്കുന്നവർ വാക്കുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഇതു പലതവണ ഞങ്ങൾ പറഞ്ഞതാണ്. എന്തു സാഹചര്യത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ പരിശോധിക്കേണ്ടതാണെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.

ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിൽ തന്നെയാണുള്ളത്. അത് സുധാകരൻ പറയേണ്ട കാര്യമില്ലെന്നായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം. കോൺഗ്രസിന്റെ കാര്യങ്ങൾ പറയേണ്ടത് അവരാണ്. സി.പി.എം റാലി സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷെ, പങ്കെടുക്കുന്ന കാര്യം നേതൃത്വം ചർച്ച ചെയ്തു തീരുമാനിക്കും. ലീഗിനെ ക്ഷണിച്ചതിൽ തന്റെ അഭിപ്രായം പാർട്ടിക്കുള്ളിൽ പറയുമെന്നും മുനീർ കൂട്ടിച്ചേർത്തു.

Summary: Muslim League criticizes KPCC President K Sudhakaran's abuse of ET Muhammad Basheer's statement in CPM Palestine rally. IUML Kerala State General Secretary PMA Salam says Sudhakaran should use words carefully

TAGS :

Next Story