Quantcast

മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക്; കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

സാദിഖലി ശിഹാബ് തങ്ങൾ, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, നവാസ് ഗനി എന്നിവരാണ് സംഘത്തിലുള്ളത്.

MediaOne Logo

Web Desk

  • Published:

    10 July 2023 9:17 AM IST

Muslim League delegation to Manipur; Will visit riot affected areas
X

കോഴിക്കോട്: മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലേക്ക് തിരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, നവാസ് ഗനി എന്നിവരാണ് സംഘത്തിലുള്ളത്.

ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു. പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം കലാപം ശമിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story