Quantcast

പ്രസംഗത്തിനിടെ എം.കെ മുനീർ കുഴഞ്ഞുവീണു

തിരുവനന്തപുരത്ത് യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിനിടെയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2023-05-20 07:00:26.0

Published:

20 May 2023 12:09 PM IST

Muslim League leader MK Muneer collapses, MK Muneer, IUML
X

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ കുഴഞ്ഞുവീണു. തിരുവനന്തപുരത്ത് യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിനിടെയാണ് സംഭവം.

ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇന്നു രാവിലെയാണ് തിരുവനന്തപുരത്ത് യു.ഡി.എഫ് സമരം ആരംഭിച്ചത്. പരിപാടിയില്‍ പ്രസംഗം ആരംഭിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിലിരുത്തുകയായിരുന്നു.

അല്‍പനേരം വിശ്രമിച്ച ശേഷം മുനീര്‍ പ്രസംഗം തുടരുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. മുനീറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു.

Summary: Muslim League leader MK Muneer collapses during UDF secretariat siege in Thiruvananthapuram

TAGS :

Next Story