Quantcast

കരുത്താര്‍ജിക്കാന്‍ മുസ്‌ലിം ലീഗ്; അംഗങ്ങൾ 23 ലക്ഷം കടക്കും-അംഗത്വ കാംപയിൻ വിലയിരുത്താൻ ഇന്ന് സംസ്ഥാന ഭാരവാഹി യോഗം

ദിവസം ഒരു ലക്ഷത്തോളം പേർ വരെ പാർട്ടി അംഗത്വമെടുക്കുന്നുണ്ടെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 Nov 2022 1:40 AM GMT

കരുത്താര്‍ജിക്കാന്‍ മുസ്‌ലിം ലീഗ്; അംഗങ്ങൾ 23 ലക്ഷം കടക്കും-അംഗത്വ കാംപയിൻ വിലയിരുത്താൻ ഇന്ന് സംസ്ഥാന ഭാരവാഹി യോഗം
X

മലപ്പുറം: മുസ്‌ലിം ലീഗ് അംഗങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മെമ്പർഷിപ്പ് കാംപയിൻ മികച്ച രീതിയിലാണ് പൂർത്തിയാക്കുന്നതെന്നും സലാം പറഞ്ഞു. ലീഗ് അംഗത്വ വിതരണം നവംബർ 30ന് സമാപിക്കും. കാംപയിൻ വിലയിരുത്താനായി ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ചേരും.

23 ലക്ഷത്തോളം പാർട്ടി അംഗങ്ങളാണ് നിലവിലെ കണക്കുകൾ പ്രകാരം മുസ്‌ലിം ലീഗിനുള്ളത്. അംഗത്വ വിതരണ കാംപയിൻ അവസാനിക്കാനിരിക്കെ പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ദിവസം ഒരു ലക്ഷത്തോളം പേർവരെ സംസ്ഥാനത്തൊട്ടാകെ അംഗത്വമെടുക്കുന്നുണ്ടെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

പാർട്ടി അംഗങ്ങളുടെ പൂർണ വിവരങ്ങൾ പ്രത്യേക വെബ്‌സൈറ്റ് വഴി ശേഖരിച്ചാണ് ഇത്തവണത്തെ മെമ്പർഷിപ്പ് കാംപയിൻ എന്നതാണ് പ്രത്യേകത. രണ്ടു മാസം കാലാവധി നിശ്ചയിച്ച് നവംബർ ഒന്നിന് ആരംഭിച്ച അംഗത്വ വിതരണ കാംപയിൻ രണ്ട് ദിവസത്തിനകം സമാപിക്കും.

എന്നാൽ, വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ചേർക്കാനുള്ള കാലാവധി നീട്ടിയേക്കും. സാങ്കേതികതകരാറിനെ തുടർന്ന് ഇതുവരെ അംഗത്വമെടുത്ത മെമ്പർമാരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ചേർക്കാനായിട്ടില്ല. ഇതോടെയാണ് ഓൺലൈൻ വിവരശേഖരണ കാലാവധി നീട്ടാൻ ആലോചന. ഇന്ന് ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകും. മെമ്പർഷിപ് കാംപയിൻ പ്രവർത്തനം പൂർത്തിയാവുന്നതോടെ പാർട്ടി പുനഃസംഘടനയിലേക്ക് കടക്കും. ശാഖാതലത്തിൽ തുടങ്ങി അടുത്ത വർഷം മാർച്ചിൽ സംസ്ഥാന കമ്മിറ്റി പുനഃസംഘടനയും പൂർത്തിയാക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്.

Summary: State General Secretary PMA Salam said that there will be an increase in the number of Muslim League members as the membership campaign will end on November 30

TAGS :

Next Story