കെ.ജെ ഷൈൻ വിവാദം; കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേല, പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ നടക്കില്ല; എം.വി ഗോവിന്ദൻ
സതീശൻ പറഞ്ഞ ബോംബ് ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സതീശൻ പറഞ്ഞ ബോംബ് ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം ആണ് പ്രചരണത്തിന് പിന്നിൽ എന്ന ആരോപണം തീർത്തും തെറ്റാണെന്നും സിപിഎമ്മൽ ആഭ്യന്തര പ്രശ്‌നമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ ഇത് നടക്കില്ലെന്നും എറണാകുളത്ത് വലിയ സ്ത്രീവിരുദ്ധ പ്രചാരവേല നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഗവർണറെ ഉപയോഗപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നതായും ആർഎസ്എസ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Next Story
Adjust Story Font
16

