Quantcast

കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം

'നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ പ്രവാസി വോട്ടർമാരുടെ ഐഡികാർഡുകൾ യുഡിഎഫ് പ്രവർത്തകർ കൈക്കലാക്കി, ഇവിടെ കള്ളവോട്ടിന് സാധ്യതയുണ്ട്'

MediaOne Logo

Web Desk

  • Published:

    9 April 2026 4:43 PM IST

കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം
X

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന ആരോപണവുമായി സിപിഎം രംഗത്ത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം പറഞ്ഞു. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് സൗത്തിലെ എൻഡിഎ സ്ഥാനാർഥി പ്രചാരണം നടത്തുന്നത്. അതിലും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ പ്രവാസി വോട്ടർമാരുടെ ഐഡികാർഡുകൾ യുഡിഎഫ് പ്രവർത്തകർ കൈക്കലാക്കിയിട്ടുണ്ട്. ഇതിലൂടെ കള്ളവോട്ടിന് സാധ്യതയുണ്ട്. ഇത് സംബന്ധിച്ചും ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും എൽഡിഎഫ് നേതാക്കൾ അറിയിച്ചു. വോട്ടിങ് ശതമാനം വർധിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. മറിച്ചുള്ള വ്യാഖ്യാനങ്ങൾ പഴഞ്ഞനാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story