കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; വീടിന് തീയിട്ട് സഹോദരീപുത്രന്‍
കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന - ഷാജഹാൻ ദമ്പതികളുടെ വീടിനാണ് തീയിട്ടത്

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിൽ വീട് തീയിട്ട് നശിപ്പിച്ചെന്ന് പരാതി. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന - ഷാജഹാൻ ദമ്പതികളുടെ വീടിനാണ് തീയിട്ടത്. അമീനയുടെ സഹോദരീപുത്രനായ ഫൈസല്‍ തീയിട്ടതെന്നാണ് പരാതി. പണം ആവശ്യപ്പെട്ട് വീടിന് മുന്നിലെത്തി ബഹളം വെക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി ഫൈസലിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വീടിന് തീയിടുമെന്ന് ആ സമയത്തും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് മാറിതാമസിക്കാന്‍ പൊലീസ് അമീന - ഷാജഹാൻ ദമ്പതികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് പിന്നാലെ രാത്രി ഫൈസല്‍ വീട്ടിലെത്തി തീയിടുയായിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി.
Next Story
Adjust Story Font
16

