Quantcast

ഗോപന്റെ സംസ്‌കാരം ഇന്ന്; നേരത്തെ അടക്കിയ കല്ലറയിൽ മഹാസമാധി നടത്താൻ ബന്ധുക്കൾ

വിവിധ മOങ്ങളിൽ നിന്നുള്ള സന്യാസിമാർ ചടങ്ങിന്റെ ഭാഗമാകും

MediaOne Logo

Web Desk

  • Updated:

    2025-01-17 03:14:54.0

Published:

17 Jan 2025 1:14 AM GMT

gopan swamy
X

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ആറാലുംമൂട്ടിലെ വീട്ടിൽ എത്തിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കും എന്നാണ് കുടുംബം അറിയിച്ചത്.

നേരത്തെ അടക്കം ചെയ്‌ത കല്ലറയിൽ തന്നെ സമാധി നടത്താനാണ് തീരുമാനം. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ആറാലുംമൂട്ടിലെ വീട്ടിൽ എത്തിക്കും.

വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കും എന്നാണ് കുടുംബം അറിയിച്ചത്. നേരത്തെ അടക്കം ചെയ്‌ത കല്ലറയിൽ തന്നെ സമാധി നടത്താനാണ് തീരുമാനം. വിവിധ മOങ്ങളിൽ നിന്നുള്ള സന്യാസിമാർ ചടങ്ങിന്റെ ഭാഗമാകും. ഇന്നലെ രാവിലെയാണ് ഗോപനെ അടക്കം ചെയ്‌തിരുന്ന കല്ലറ തുറന്നത്.

പോസ്റ്റുമോർട്ടം നടത്തിയ ശേഷം ആന്തരിക അവയവങ്ങൾ രാസ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഈ ഫലം വന്നാലേ മരണകാരണവും മരണസമയവും അടക്കം സുപ്രധാന വിവരങ്ങൾ വ്യക്തമാകൂ.

TAGS :

Next Story