Quantcast

പ്രധാന നേതൃത്വത്തിന് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി അസത്യവും അർധസത്യവും പ്രചരിപ്പിക്കുന്നു: നിജേഷ് അരവിന്ദ്

തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തി തന്നെ പോവണം എന്ന നിലപാടിൽ മാറ്റമില്ലെന്ന് നിജേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

MediaOne Logo
പ്രധാന നേതൃത്വത്തിന് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി അസത്യവും അർധസത്യവും പ്രചരിപ്പിക്കുന്നു: നിജേഷ് അരവിന്ദ്
X

കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജിയിൽ വിശദീകരണവുമായി നിജേഷ് അരവിന്ദ്. പ്രധാനപ്പെട്ട നേതൃത്വത്തിന് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി അസത്യവും അർധസത്യവും പ്രചരിപ്പിക്കുകയാണെന്ന് നിജേഷ് ആരോപിച്ചു. വ്യക്തികളേക്കാൾ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നതിനാൽ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കുന്ന ചെറിയൊരു ചലനം പോലും തന്നിൽ നിന്ന് ഉണ്ടാവില്ല. നേതൃത്വത്തിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും അസത്യവും അർധസത്യവും പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കി മാറ്റി പുകച്ചു പുറത്തു ചാടിക്കാൻ ശ്രമിക്കുന്ന കുടില ബുദ്ധിയെ നമിക്കുന്നു.

സ്ഥാനമാനങ്ങളിൽ അഭിരമിക്കുന്നവർ മാത്രമല്ല പാർട്ടി എന്ന ഉത്തമബോധ്യമുള്ളതുകൊണ്ട് തന്റെ നിലപാടുകൾ ഇനിയും പാർട്ടിക്ക് അകത്ത് തന്നെ പറയാനും ചർച്ച ചെയ്യാനും കഴിയുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴുമുണ്ട്. വഴി തെറ്റിയോ രാഷ്ട്രീയ ഭാഗ്യേന്വേഷണത്തിന്റെ ഭാഗമായോ കോൺഗ്രസുകാരനായി മാറിയതല്ല താൻ എന്നതു കൊണ്ടുതന്നെ കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ബന്ധം മുറിച്ചു മാറ്റാൻ കഴിയാത്തതാണ്, തത്വശാസ്ത്രപരമാണ്. പക്ഷെ തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തി തന്നെ പോവണം എന്ന നിലപാടിൻ മാറ്റവുമില്ല. മാറ്റമില്ലാത്ത കോൺഗ്രസുകാരനായി നാളെയും ഇവിടെത്തന്നെ കാണും. മരണം വരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ലെന്നും നിജേഷ് വ്യക്തമാക്കി.

TAGS :

Next Story