Quantcast

'വന്യമൃഗങ്ങളുടെ ദയക്ക് ജീവൻ വിട്ടുകൊടുക്കുന്നതിനോളം വലുതല്ല മരക്കവിതകൾ'; ആക്ടിവിസ്റ്റിന് പിന്തുണയുമായി പി.വി അൻവർ

ഇരകൾക്കും ശബ്ദിക്കാൻ അവകാശമുണ്ടെന്നും മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കോൺക്രീറ്റ് കാടുകളിൽ ജീവിച്ച് ആക്ടിവിസം നടത്തുന്നതല്ലെന്നും നിലമ്പൂർ എം.എൽ.എ

MediaOne Logo

Web Desk

  • Published:

    4 Feb 2023 4:57 PM GMT

വന്യമൃഗങ്ങളുടെ ദയക്ക് ജീവൻ വിട്ടുകൊടുക്കുന്നതിനോളം വലുതല്ല മരക്കവിതകൾ; ആക്ടിവിസ്റ്റിന് പിന്തുണയുമായി പി.വി അൻവർ
X

തിരുവനന്തപുരം: അട്ടപ്പാടി സ്വദേശിയും ആക്ടിവിസ്റ്റുമായ സി.എക്‌സ്‌ ടെഡിയ്ക്ക് പിന്തുണയുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. ആക്ടിവിസ്റ്റ് എം.എൽ.എ ഹോസ്റ്റലിൽ എത്തി അദ്ദേഹത്തെ കാണുന്ന ചിത്രമടക്കം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിന്തുണ പ്രഖ്യാപിച്ചത്. ടെഡിക്ക് പറയാനുള്ളത് വനമേഖലകളോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തെ കുറിച്ചാണെന്നും ജീവനും ജീവിതവും വന്യമൃഗങ്ങളുടെ ദയക്ക് വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യത്തോളം വലുതല്ല ഒരു മരക്കവിതകളുമെന്നും പി.വി അൻവർ കുറിച്ചു.

ഇരകൾക്കും ശബ്ദിക്കാൻ അവകാശമുണ്ടെന്നും മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കോൺക്രീറ്റ് കാടുകളിൽ ജീവിച്ച് ആക്ടിവിസം നടത്തുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകളുടെ ശബ്ദമായി മാറുന്ന ടെഡിക്ക് ആശംസകൾ നേരുന്നുവെന്നും പറഞ്ഞു.

സ്വന്തം മണ്ഡലമായ നിലമ്പൂരിലെ വനമേഖലകളിലും വന്യമൃഗശല്യം സഹിച്ച് ജീവിക്കുന്ന ആയിരങ്ങളുണ്ടെന്നും അടുത്ത കാലത്തും കാട്ടാന അക്രമങ്ങളിൽ നിലമ്പൂരിൽ മരണങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസി ഊരുമൂപ്പൻ അടക്കം കൊല്ലപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

Nilambur MLA PV Anwar supports Attappadi native and activist CX Teddy

TAGS :

Next Story