കോഴിക്കോട് നിപ സ്ഥിരീകരിച്ചു; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്
രാമനാട്ടുകര നഗരസഭാ പരിധിയിലുള്ളയാൾക്കാണ് രോഗം

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരന്റെ പരിശോധനാഫലം പോസിറ്റീവെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് പോസിറ്റീവായത്. രോഗിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന 43കാരന്‍റെ സ്രവ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്നയാൾക്കാണ് രോഗബാധ. രാമനാട്ടുകര നഗരസഭാ ചെയർമാൻ തന്നെയും ഇതിനോടകം ആരോഗ്യവിഭാഗത്തിന്‍റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രദേശത്തെ കണ്ടൈൻമെന്‍റ് സോണുകളാക്കി ഉടൻ തിരിച്ചേക്കും.
അതേസമയം, നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. നേരത്തെ, 43കാരന് രോഗലക്ഷണം പ്രകടമായതിന് പിന്നാലെ ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കൽ കോളജിലേക്ക് ഉടൻ മാറ്റുമെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16

