'എന്റെ മകൻ ജീവനൊടുക്കില്ല, അവന് സ്വപ്‌നങ്ങളുണ്ടായിരുന്നു; അവനെ കൊന്നതാണ്; നിതിൻ രാജിന്റെ അച്ഛൻ രാജൻ
കമൽ എന്ന ഹോസ്റ്റൽ വാർഡനും ലത ആധ്യാപികക്കും പങ്കുണ്ടെന്നും രാജൻ
തിരുവനന്തപുരം: നിതിൻ രാജിന്റെ മരണത്തിൽ രണ്ട് പേർക്ക് മാത്രം അല്ല പങ്കെന്ന് നിതിൻ്റെ അച്ഛൻ രാജൻ. കമൽ എന്ന ഹോസ്റ്റൽ വാർഡനും ലത ആധ്യാപികക്കും പങ്കുണ്ടെന്നും എന്തിനാണ് മകനെ ഇരുട്ട് റൂമിൽ അടച്ചതെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ പരാതികളും പ്രിൻസിപ്പൽ പൂഴ്ത്തി വെച്ചു. പല തവണ പരാതി ഉന്നയിച്ചു. മകൻ എത്തി ഒരു മാസം മുതൽ റാഗിങ് തുടങ്ങി. പല വസ്ത്രങ്ങൾക്ക് ഇടാൻ പോലും സമ്മതിച്ചില്ല. ടി- ഷർട്ട് ഇട്ടത് പോലും ഊരിച്ചു. അന്നു തുടങ്ങിയത് ആണ് ക്രൂരത. കുളിക്കാൻ പോലും സമ്മതിച്ചില്ല. തുണി അലക്കാൻ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു. വകുപ്പ് മേധാവി മൃഗീയമായി അധിക്ഷേപിച്ചു. സ്വയം കണ്ണാടിയിൽ നോക്കാൻ പോലും പറഞ്ഞു. തന്റെ മകന് എന്തായിരുന്നു ഒരു കുറവെന്നും രാജൻ.
എല്ലാവരുടെയും മുന്നിൽ വെച്ച് മകനെ പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. മുമ്പ് താൻ ഒരു കൊല ചെയ്തിട്ട് ഉണ്ട് വീണ്ടും അത് ചെയ്യിപ്പിക്കരുത് എന്ന് എച്ച്ഒടി ഭീഷണി പെടുത്തി. തന്റെ മകൻ ജീവനൊടുക്കില്ല, അവന് സ്വപ്‌നങ്ങളുണ്ടായിരുന്നു. അവനെ കൊന്നതാണ്. പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ല. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പിതാവ്.
Adjust Story Font
16

