Quantcast

കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വർഗീയവൽക്കരണത്തിനാണ് തെരഞ്ഞെടുപ്പിൽ സിപിഎം ശ്രമിച്ചത്: എൻ.കെ പ്രേമചന്ദ്രൻ

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് പിണറായി സ്വീകരിച്ചതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 April 2026 6:56 PM IST

കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വർഗീയവൽക്കരണത്തിനാണ് തെരഞ്ഞെടുപ്പിൽ സിപിഎം ശ്രമിച്ചത്: എൻ.കെ പ്രേമചന്ദ്രൻ
X

കൊല്ലം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലില്ലാത്ത വർഗീയവൽക്കരണത്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ശ്രമിച്ചതെന്ന് ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. ബിജെപിയുമായി നീക്കുപോക്കുണ്ടാക്കുകയും എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്‌തെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.

വർഗീയശക്തികളുമായി ചേർന്ന് ഒരു മുന്നണി പോലെയാണ് സിപിഎം പ്രവർത്തിച്ചത്. ഇതിനെയാണ് യോജിച്ച കാമ്പയിനിലൂടെ യുഡിഎഫ് മറികടന്നത്. 100ൽ കൂടുതൽ സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. എൽഡിഎഫ് ക്യാമ്പ് പൂർണ നിരാശയിലാണ്. നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് ഒരു സിപിഎം നേതാവ് പോലും പറയുന്നില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

TAGS :

Next Story