ചീഫ് മാർഷലിനെ ആരും മർദിച്ചിട്ടില്ല, എംഎൽഎമാരുടെ സസ്‌പെൻഷന് പിന്നിൽ സ്പീക്കറുടെ ഗൂഢാലോചന: സണ്ണി ജോസഫ്
നടപടി ഏകപക്ഷീയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു

Photo | MediaOne
തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർക്കെതിരായ നടപടിക്കെതിരെ കോൺഗ്രസ്. ചീഫ് മാർഷലിനെ ആരും മർദിച്ചിട്ടില്ലെന്നും നടപടിക്ക് പിന്നിൽ സ്പീക്കറുടെ ഗൂഢാലോചനയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
ചീഫ് മാർഷലിന് യാതൊരു പരുക്കുമേറ്റട്ടില്ലെന്നും നടപടി ഏകപക്ഷീയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.എം മാണി ഉണ്ടായിരുന്ന മന്ത്രിസഭയിൽ എന്താണ് സംഭവിച്ചത്. സ്പീക്കറുടെ ഡസ്കിൽ നിർത്തം കളിച്ചവർ ഞങ്ങളെ വിമർശിക്കുന്നു. സ്പീക്കറെ കരുവാക്കി ഭരണപക്ഷം കളിക്കുന്നു. സഭ ടിവി എന്ന പ്രഹസനം വഴി കാണിക്കുന്നതല്ലെ ജനം കാണുന്നതെന്നും സണ്ണി ജോസഫ് ചോദിച്ചു.
നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചതിന് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം. വിൻസന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സസ്പെന്‍ഷന്‍. മന്ത്രി എം.ബി രാജേഷാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ അനുമതിയോടെ സഭ പാസാക്കുകയായിരുന്നു. ഈ സമ്മേളന കാലായവധിയിലാണ് സസ്പെന്‍ഷന്‍.
Adjust Story Font
16

