Quantcast

'ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക എവിടെ നിന്നെന്ന് സ്ഥിരീകരിക്കാൻ കഴിയില്ല'; പൊലീസിന്റെ റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ്

അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സുദർശനും പബ്ലിക് പ്രോസിക്യൂട്ടർ എ.ജയദീപും മെഡിക്കൽ ബോർഡിന്റെ വാദങ്ങളെ എതിർത്തു

MediaOne Logo

Web Desk

  • Updated:

    2023-08-09 07:29:22.0

Published:

9 Aug 2023 1:25 AM GMT

Harshina,medical college Not sure if forceps found inside Harshina
X

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പൊലീസിന്റെ റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ്. എം.ആർ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്രിക കുടുങ്ങിയത് മെഡിക്കൽകോളജിൽ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നിയോഗിച്ച റേഡിയോളജിസ്റ്റ് വാദിച്ചു.

ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് കത്രിക കുടുങ്ങിയതെന്ന് കമ്മിറ്റിക്ക് മുന്നിൽ ലഭ്യമായ തെളിവുകൾ വെച്ച് പറയാൻ സാധിക്കില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സുദർശനും പബ്ലിക് പ്രോസിക്യൂട്ടർ എ.ജയദീപും മെഡിക്കൽ ബോർഡിന്റെ വാദങ്ങളോട് എതിർത്തു.

2017 ജനുവരിയില്‍ ഹ‍ര്‍ഷിന തലവേദനെയ തുടര്‍ന്നെ് എം ആര് ഐ സ്കാനെടുത്തിരുന്നു. ഈ സ്കാനിംഗ് റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ എവിടെയങ്കിലും ലോഹത്തിന്‍റെ സാനിധ്യമുള്ളതായി കണ്ടെത്തിയിട്ടില്ല. അതേ വര്‍ഷം നവംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഹര്‍ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. അതിനാല്‍ ഈ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇക്കാര്യം കാണിച്ച് അന്വേഷണ സംഘം ഡി എം ഒയ്ക്ക് റിപ്പോര്‍ട്ട് നല്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ജില്ലാതല മെഡിക്കല്‍ ബോര്‍ഡാണ് പൊലീസ് റിപ്പോര്‍ട്ട് തള്ളിയത്. എം ആര്‍ ഐ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണ് കുടുങ്ങിയതെന്ന് പറയാന്‍ സാധിക്കില്ലെന്ന മെഡിക്കല്‍ ബോര്‍ഡിലെ റേഡിയോളജിസ്റ്റ് ഡോ. പി.ബി സലീമിന്‍റെ വാദം മെഡിക്കല്‍ ബോര്‍ഡിലെ ഏഴംഗങ്ങളും അനുകൂലിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി കെ സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജയദീപും ഇതിനെ എതിര്‍ത്തതിനാല്‍ ഇവരുടെ വിയോജനം രേഖപ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മെഡിക്കല്‍ ബോര്‍ഡില്‍ ആദ്യം നിയോഗിച്ചത് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. മിനിമോള്‍ മാത്യുവിനെയാണ്. പിന്നീടിവരെ മാറ്റി ഡോ പി ബി സലീമിനെ ബോര്‍ഡിലുള്‍പ്പെടുത്തിയത് സംശയാസ്പദമാണെന്നാണ് സമരസമിതിയുടെ ആരോപണം. മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ ഹ‍ര്‍ഷിനയും സമരസമിതി പ്രവര്‍ത്തകരും ഡി എം ഒ ഓഫീസ് ഉപരോധിച്ചു.




TAGS :

Next Story