Quantcast

എൻ.ഡി.എയുടെ ഭാഗമാകാനില്ല; ദേശീയ നേതൃത്വത്തെ നിലപാടറിയിച്ച് ജെ.ഡി.എസ് കേരള ഘടകം

പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും

MediaOne Logo

Web Desk

  • Updated:

    2023-10-01 08:36:40.0

Published:

1 Oct 2023 2:03 PM IST

എൻ.ഡി.എയുടെ ഭാഗമാകാനില്ല; ദേശീയ നേതൃത്വത്തെ നിലപാടറിയിച്ച് ജെ.ഡി.എസ് കേരള ഘടകം
X

തിരുവനന്തപുരം: എൻ.ഡി.എയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കില്ലെന്ന് ജെ.ഡി.എസ് കേരളഘടകം. ദേശീയ അധ്യക്ഷൻ ദേവഗൗഡയെ കണ്ടാണ് സംസ്ഥാന നേതാക്കൾ നിലപാട് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. തീരുമാനം വേഗത്തിൽ ആക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.


കൂറുമാറ്റ നിരോധനിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രൂപികരിക്കാൻ ആവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ എൽ.ജെ.ഡി ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ.


നിതീഷ് കുമാർ യാദവിന്‍റെ പാർട്ടിയുമായി ലയിക്കണമെന്നാണ് നീലലോഹിതദാസൻ നാടാർ നിർദേശിച്ചത് എന്നാൽ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടി നിലാപാട്. അഖിലേഷ് യാദവിന്‍റെ എസ്.പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരളഘടകം ആലോചിക്കുന്നത്.

TAGS :

Next Story