75 സീറ്റുമായി എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് എൻ.എസ് മാധവൻ
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 80 സീറ്റുകളുമായി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു എൻ.എസ് മാധവന്റെ പ്രവചനം

- Published:
27 April 2026 10:35 PM IST

സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ് മാധവൻ. 75 സീറ്റുകൾ നേടി എൽഡിഎഫിന് തുടർഭരണമുണ്ടാവുമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകിട്ടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എൻ.എസ് മാധവൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവചനം.
പശ്ചിമ ബംഗാളിന്റെ രണ്ടാം ഘട്ടത്തിന് ശേഷം എക്സിറ്റ് പോളുകൾ പുറത്തുവരുമെന്നും അതിനുമുമ്പ് ഇതാ എൻറെ പ്രവചനം എന്നും കുറിച്ചുമാണ് എൻ.എസ് മാധവൻ പ്രവചനം പുറത്തുവിടുന്നത്. ജില്ല തിരിച്ചുള്ള പ്രവചനമാണ് വന്നിരിക്കുന്നത്. മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരും. കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാക്കും. വയനാട് യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം, എന്നിങ്ങനെയാണ് പ്രവചനം.
എൻ.എസ്.മാധവൻറെ പ്രവചനം
- കാസർകോട്– യുഡിഎഫ് 2, എൽഡിഎഫ് 3
- കണ്ണൂർ– യുഡിഎഫ് 3, എൽഡിഎഫ് 8
- വയനാട്– യുഡിഎഫ് 3, എൽഡിഎഫ് 0
- കോഴിക്കോട്– യുഡിഎഫ് 7, എൽഡിഎഫ് 6
- മലപ്പുറം– യുഡിഎഫ് 15, എൽഡിഎഫ് 1
- പാലക്കാട്– യുഡിഎഫ് 3, എൽഡിഎഫ് 9
- തൃശൂർ– യുഡിഎഫ് 2, എൽഡിഎഫ് 11
- എറണാകുളം– യുഡിഎഫ് 11, എൽഡിഎഫ് 3
- ഇടുക്കി– യുഡിഎഫ് 3, എൽഡിഎഫ് 2
- കോട്ടയം– യുഡിഎഫ് 4, എൽഡിഎഫ് 5
- ആലപ്പുഴ– യുഡിഎഫ് 5, എൽഡിഎഫ് 4
- പത്തനംതിട്ട– യുഡിഎഫ് 1, എൽഡിഎഫ് 4
- കൊല്ലം– യുഡിഎഫ് 4, എൽഡിഎഫ് 7
- തിരുവനന്തപുരം– യുഡിഎഫ് 2, എൽഡിഎഫ് 12
After West Bengal 2nd phase on 29/5 exit polls will trickle in. Before that noise let me put out my projections:
— N.S. Madhavan (@NSMlive) April 27, 2026
Margin of error plus or minus 3 seats pic.twitter.com/NqTbuVHqPp2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 80 സീറ്റുകളുമായി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു എൻ.എസ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റും ട്വന്‍റി 20ക്ക് ഒരു സീറ്റും പ്രവചിച്ചിരുന്നു. അന്നും ബിജെപിക്ക് സീറ്റുകളൊന്നും എന്‍.എസ്.മാധവന്‍ പ്രവചിച്ചിരുന്നില്ല.
Adjust Story Font
16
