പാലക്കാട് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ച നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു

ഇന്നലെ രാത്രിയാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അട്ടപ്പാടി സ്വദേശി രമ്യ കുഴഞ്ഞ് വീണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-05-19 15:27:29.0

Published:

19 May 2021 3:27 PM GMT

പാലക്കാട് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ച നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു
X

പാലക്കാട് കോട്ടത്തറയിൽ ഡ്യൂട്ടിക്കിടെ മരിച്ച നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അട്ടപ്പാടി സ്വദേശി രമ്യ കുഴഞ്ഞ് വീണ് മരിച്ചത്.

പ്രസവവാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രമ്യ ഷിബു(35) കുഴഞ്ഞുവീഴുകയായിരുന്നു. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയായിരുന്നു. എന്നാൽ, പെട്ടെന്നു തന്നെ കുഴഞ്ഞ് വീണു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. രമ്യയുടെ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായിരുന്നു.

TAGS :

Next Story