മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടം; ഒരു മരണം
ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ എന്നിവരാണ് മരിച്ചത്.

മലപ്പുറം: എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16

