Quantcast

കൊച്ചിയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

ചൊവ്വാഴ്ച രാത്രി എട്ടിന് പള്ളുരുത്തി കച്ചേരിപ്പടി ജങ്ഷനിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    27 Feb 2024 7:26 PM GMT

Man Slits Wifes Throat
X

പ്രതീകാത്മക ചിത്രം

കൊച്ചി: ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജുവാണ് കുത്തേറ്റ് മരിച്ചത്. മറ്റൊരാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്.

ലാൽജുവിനെ കുത്തിയ കച്ചേരിപ്പടി സ്വദേശി ഫാജിസിനെ ​പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി എട്ടിന് പള്ളുരുത്തി കച്ചേരിപ്പടി ജങ്ഷനിലാണ് സംഭവം.

കൊല്ലപ്പെട്ട ലാൽജു കുമ്പളങ്ങിയിൽ 2021ൽ നടന്ന ലാസർ കൊലക്കേസിലെ പ്രതിയാണ്. ലാൽജുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.



TAGS :

Next Story