Quantcast

ഒതുക്കുങ്ങല്‍ ലക്ഷ്മണന്‍ വധക്കേസ്; മുന്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

2007ലാണ് കേസിനാസ്പദമായ സംഭവം

MediaOne Logo

Web Desk

  • Updated:

    2026-02-11 09:50:06.0

Published:

11 Feb 2026 3:19 PM IST

ഒതുക്കുങ്ങല്‍ ലക്ഷ്മണന്‍ വധക്കേസ്; മുന്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
X

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങല്‍ ലക്ഷ്മണന്‍ വധക്കേസില്‍ മുന്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. 2012ല്‍ വിചാരണ തുടങ്ങിയ കേസില്‍ മുന്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരായ ഉസൈന്‍ കോയ, ഫഹദ്, ഹനീഫ, യാഹു എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ മഞ്ചേരി ജില്ലാ കോടതി വെറുതെവിട്ടത്.

2007ല്‍ ഒതുക്കുങ്ങലില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ലക്ഷ്മണനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രതികള്‍ക്കായി സി.കെ ശ്രീധരന്‍, എന്‍.പി അബ്ദുല്‍ ലത്തീഫ് മഞ്ചേരി എന്നിവര്‍ ഹാജരായി.

TAGS :

Next Story