Quantcast

CJP ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന് രാജ്യം തിരിച്ചറിയും: പി.സരിൻ

പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകുന്ന പ്രക്ഷോഭം ഭരണഘടനയെ സംരക്ഷിക്കാനുള്ള അവസാനത്തെ 'വൺ ഫൈനൽ പുഷ്' ആണെന്നും, ഇതിൽ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്നും സരിൻ മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2026-10-12 15:22:35

Published:

12 Oct 2026 8:01 PM IST

CJP ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന് രാജ്യം തിരിച്ചറിയും: പി.സരിൻ
X

ന്യൂഡൽഹി: സിജെപി ആർഎസ്എസിന്‍റെ മറ്റൊരു പദ്ധതിയാണെന്ന് രാജ്യം വൈകാതെ തിരിച്ചറിയുമെന്ന് സിപിഎം നേതാവ് പി.സരിൻ. അണ്ണാ ഹസാരെ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചതുപോലെ ജനങ്ങളുടെ സമരങ്ങളെയും മുന്നേറ്റങ്ങളെയും വഴി തിരിച്ചുവിടാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് രാജ്യം തിരിച്ചറിയുമെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു.

'ചീഫ് ജസ്റ്റിസ് പറഞ്ഞതുകേട്ട് കീഴടങ്ങുകയാണെങ്കിൽ ഇന്ത്യൻ ജനതക്ക് ഈ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെടും. അങ്ങനെ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സിജെപിയെ പോലുള്ളവർ മുതലെടുക്കുന്നത്. സിജെപി ആർഎസ്എസിന്‍റെ മറ്റൊരു പദ്ധതിയാണെന്നും രാജ്യം തിരിച്ചറിയും. എങ്ങനെയായിരുന്നോ അണ്ണാ ഹസാരെ ബിജെപിക്ക് വിടുപണി ചെയ്തത്, എങ്ങനെയാണോ ആം ആദ്മി പാർട്ടിയെ ബിജെപി പൊക്കിക്കൊണ്ടുവന്ന് അടർത്തിയെടുത്തത് എന്നതുപോലെ ഇന്ത്യയിലെ ജനങ്ങളെ ഏറ്റെടുക്കാമെന്നാണ് ഇവര് കരുതുന്നത്. അതെന്തായാലും ഈ രാജ്യം ഇനി വകവെച്ച് കൊടുക്കാൻ പോകുന്നില്ല എന്നതാണ് ഈ സമരത്തിലൂടെ വ്യക്തമാകുന്നത്.' സരിൻ വ്യക്തമാക്കി.

പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകുന്ന പ്രക്ഷോഭം ഭരണഘടനയെ സംരക്ഷിക്കാനുള്ള അവസാനത്തെ 'വൺ ഫൈനൽ പുഷ്' ആണെന്നും, ഇതിൽ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇൻഡ്യ സഖ്യത്തിന്‍റെ ചലോ ദില്ലി മാർച്ചിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സരിൻ.

Watch Video

TAGS :

Next Story