വീട് തന്നെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചാക്കി: പ്രതി അറസ്റ്റിൽ
പ്രതി ഉപയോഗിച്ചിരുന്ന സിം കാർഡുകളും, മോഡം, റൂട്ടർ, ലാപ്പ്ടോപ്പ് സെർവർ അടക്കമുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തി

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം കിഴിശ്ശേരി സ്വദേശി മിസ്ഹബ് ആണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താമസിക്കുന്ന വീട് തന്നെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ആക്കി മാറ്റിയ ഹൈടെക്ക് സൈബർ കുറ്റവാളിയെ ആണ് പോലീസ് പിടികൂടിയത്.
കിഴിശ്ശേരി സ്വദേശിയായ മിസ്ഹബ് തന്‍റെ വീട്ടിലും സഹോദരിയുടെ വീട്ടിലും എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന സിം കാർഡുകളും, മോഡം, റൂട്ടർ, ലാപ്പ്ടോപ്പ് സെർവർ അടക്കമുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തി . സൈബർ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
വർഷങ്ങളായി മിസ്ഹബ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു . മൈസൂർ കേന്ദ്രീകരിച്ച് നടന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലും ഒരു വർഷം മുമ്പ് പോലീസ് മിസ്ഹബിനെ അറസ്റ്റ് ചെയ്തിരുന്നു. പുതിയ കേസിൽ സർവർ കണ്ടെത്തിയത് കേസിൽ നിർണായകമാകുമെന്നാണ് പോലീസ് നിഗമനം .
Adjust Story Font
16

