വടക്കാഞ്ചേരിയില്‍ നിയന്ത്രണംവിട്ട കാർ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
അകമല ചെമ്പത്ത് വളപ്പിൽ കൃഷ്ണന്‍റെ ഭാര്യ ലീലയാണ് ആണ് മരിച്ചത്

തൃശൂരില്‍: വടക്കാഞ്ചേരിയില്‍ നിയന്ത്രണംവിട്ട കാർ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റത്. വടക്കാഞ്ചേരി അകമല പത്മനാഭ ഹോട്ടലിന് സമീപം ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
അകമല ചെമ്പത്ത് വളപ്പിൽ കൃഷ്ണന്‍റെ ഭാര്യ ലീലയാണ് (55) ആണ് മരിച്ചത്. അപകടം നടന്ന ഉടൻതന്നെ ലീലയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്തെ കടയിൽ വെള്ളം കുടിക്കാൻ ഇറങ്ങിയ ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തും കാർ ഇടിച്ചുകയറി. തോന്നൂർക്കര ചേലക്കാട്ട് വീട്ടിൽ ജയകൃഷ്ണൻ (19), അമ്മ ജലജ എന്നിവർക്കാണ് പരിക്കേറ്റത്.തിരുവില്വാമല സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Next Story
Adjust Story Font
16

