Quantcast

'ഓണാഘോഷത്തിന് വിളിക്കാത്തവരാണ് ഞാൻ കേരളത്തിലില്ലെന്ന് പരാതി പറയുന്നത്'; ഗവർണർ

സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നു എന്ന ആരോപണം എപ്പോഴും പറയുന്നതാണെന്നും അതിനെ കാര്യമായി എടുക്കുന്നില്ലെന്നുമാണ് ഗവർണർ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-02-08 11:24:59.0

Published:

8 Feb 2024 4:09 PM IST

Kerala Governor
X

ഡൽഹി: ഗവർണർ എപ്പോഴും ഡൽഹിയിൽ ആണെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്‍റെ യാത്രകളെല്ലാം രാഷ്ട്രപതി ഭവന്റെ അനുമതിയോടുകൂടിയാണ്. എന്തും പറയാനുള്ള അവകാശം അവർക്കുണ്ട്. ഓണാഘോഷത്തിന് വിളിക്കാത്തവരാണ് താൻ കേരളത്തിൽ ഇല്ലെന്ന് പരാതി പറയുന്നതെന്നുമാണ് ഗവർണർ പ്രതികരിച്ചത്.


സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നു എന്ന ആരോപണം എപ്പോഴും പറയുന്നതാണെന്നും അതിനെ കാര്യമായി എടുക്കുന്നില്ലെന്നുമാണ് ഗവർണർ പ്രതികരിച്ചത്.




TAGS :

Next Story