Quantcast

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ടു; എറണാകുളത്ത് പിക്കപ് വാനും ബസും കൂട്ടിയിടിച്ച് അപകടം

അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം പെരുമ്പാവൂർ റൂട്ടിലെ നങ്ങേലിപ്പടിയിലാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    17 Jun 2023 12:59 PM IST

accident eranakulam
X

കൊച്ചി: എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

കോതമംഗലം പെരുമ്പാവൂർ റൂട്ടിലെ നങ്ങേലിപ്പടിയിലാണ് അപകടമുണ്ടായത്. പിക്കപ് വാനിൽ സഞ്ചരിച്ച മൂന്നുപേർക്കാണ് പരിക്ക്. പെരുമ്പാവൂർ ദിശയിൽ നിന്ന് വന്ന ബസും കോതമംഗലത്ത് നിന്ന് വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗതാഗത തടസം ഉണ്ടായെങ്കിലും പോലീസെത്തി ഇരുവാഹനങ്ങളും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

TAGS :

Next Story