Quantcast

'ക്രിയാത്മക പിന്തുണ ഉറപ്പ്'; വി.ഡി സതീശനും മന്ത്രിസഭക്കും അഭിനന്ദനങ്ങളുമായി പിണറായി

മുഖ്യമന്ത്രി വി.ഡി സതീശനൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും പിണറായി പങ്കുവെച്ചു

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-18 14:01:23.0

Published:

18 May 2026 7:28 PM IST

Pinarayi congratulate vd satheesan
X

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും പുതുതായി അധികാരമേറ്റ യുഡിഎഫ് മന്ത്രിസഭക്കും അഭിനന്ദനങ്ങളുമായി മുന്‍ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. ജനകീയ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും പുതിയ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അതിന് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശ്രീ വി.ഡി സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്കും അഭിനന്ദനങ്ങള്‍. മുന്‍ സര്‍ക്കാരുകള്‍ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും പുതിയ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകള്‍ക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നല്‍കുന്നു' -പിണറായി വിജയന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി സതീശനൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചു.


ഇന്നാണ് 21 അംഗ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടു. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഇന്ദിരാ ഗ്യാരണ്ടികളിലെ രണ്ട് സുപ്രധാന വാഗ്ദാനങ്ങള്‍ ആദ്യ യോഗത്തില്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ തീരുമാനിച്ചു. കൂടാതെ രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

TAGS :

Next Story