'പിണറായി പവർഫുള്ളായ നേതാവ്; അദ്ദേഹത്തിന്റെ ജനപ്രിയത കുറഞ്ഞിട്ടില്ല'- ഇ.പി ജയരാജൻ
ധർമ്മടത്ത് പിണറായി വിജയന് ലഭിച്ച വോട്ടു കുറഞ്ഞല്ലോ എന്ന ചോദ്യത്തോട് ഇരിക്കൂറിൽ വോട്ട് കൂടിയല്ലോ എന്നായിരുന്നു ഇ.പി ജയരാജന്റെ മറുപടി

ന്യുഡൽഹി: പിണറായി പവർഫുള്ളായ നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണം എന്ന രീതിയിലുള്ള ചർച്ചകൾ പാർട്ടി കമ്മിറ്റിയിൽ നടന്നു എന്നു പറയുന്നത് മാധ്യമങ്ങളാണ്. തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഒരാളിൽ ആരോപിക്കുന്നത് വ്യക്തിഹത്യയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് മുന്നണിയാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അതെല്ലാം ഒരാളുടെ കുറ്റമാണ് എന്നു പറയുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്ക് ജനപ്രിയത കുറഞ്ഞിട്ടില്ല. ഈ പ്രായത്തിലും അദ്ദേഹം ചെയ്യുന്ന കർമ്മത്തെ കുറിച്ച് ആലോചിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. ധർമ്മടത്ത് പിണറായി വിജയന് ലഭിച്ച വോട്ടു കുറഞ്ഞല്ലോ എന്ന ചോദ്യത്തോട് ഇരിക്കൂറിൽ വോട്ട് കൂടിയല്ലോ എന്നായിരുന്നു മറുപടി. പിണറായി വിജയന് പകരം വെക്കാനുള്ള ആരാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. പുതിയ തലമുറക്ക് വേണ്ടിയുള്ള വികസനം നടത്താനാണ് എൽഡിഎഫ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

